Malayalam News – Gold Price Today | ഒരു ഗ്രാം സ്വർണ്ണത്തിന് നേരിയ വിലക്കുറവ്; ഇന്നത്തെ സ്വർണ്ണവിലയറിയാം | News18 Kerala, Money Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നുണ്ടോ? ഇന്നത്തെ സ്വർണ്ണവിലയറിയാം

gold price today
  • Share this:
രാജ്യത്ത് സ്വർണ്ണവിപണിയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ നേരിയ മാറ്റമാണ് സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ പവന് എട്ട് രൂപ കുറഞ്ഞ് 33,792 രൂപയാണ് 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് കേവലം ഒരു രൂപ മാത്രമേ കുറഞ്ഞിട്ടുള്ളൂ. 4,224 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ (22 കാരറ്റ്) വില. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,608 രൂപയും, പവന് എട്ട് രൂപ കുറഞ്ഞ് 36,864 രൂപയുമാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

സ്വര്‍ണ്ണത്തിന്‍റെ നിക്ഷേപ സാധ്യത ആളുകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ മഞ്ഞ ലോഹത്തിന്‍റെ മൂല്യം വർധിച്ച് തുടങ്ങിയത്. ലോകത്തെ പിടിച്ചുലച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം 2008 മുതലാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകൾ ഗൗരവമായി കണ്ടു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇതിനു ശേഷം സ്വര്‍ണ്ണവിലയിൽ വന്ന വൻ കുതിച്ചു ചാട്ടം ഈ വിലയിരുത്തൽ ശരിവയ്ക്കുന്നത് തന്നെയാണ്.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺകണക്കിന് സ്വര്‍ണ്ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണത്തിന് ആവശ്യം കൂടിയതോടെ കള്ളക്കടത്തിനും സാധ്യതകൾ കൂടിയിരുന്നു. ഇത്തരത്തിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വർണ്ണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. സ്വര്‍ണക്കടത്തിന് തടയിടൽ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.ദീർഘകാല വരുമാന ഉറവിടമായി സ്വർണ്ണം പരിണമിച്ചതോടെയാണ് ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ ലോഹം നിക്ഷപമായി വളർന്നത്. നാണയങ്ങളായും മറ്റും സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ കൂടുതൽ ആളുകളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ സ്വർണ്ണം കൂടുതൽ സുരക്ഷിതമായ ഒരു നിക്ഷേപ സാധ്യതയെന്നും കരുതപ്പെടുന്നുണ്ട്.

Summary: Here is the latest update on Gold Price in Kerala. Compared to previous days, the price have slumped by just Rs one for one gram gold (22 ct) and Rs eight for one pavan/ eight grams. The price for 24 ct gold is slightly different

സ്വര്‍ണ്ണത്തിന്‍റെ നിക്ഷേപ സാധ്യത ആളുകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ മഞ്ഞ ലോഹത്തിന്‍റെ മൂല്യം വർധിച്ച് തുടങ്ങിയത്. ലോകത്തെ പിടിച്ചുലച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം 2008 മുതലാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകൾ ഗൗരവമായി കണ്ടു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇതിനു ശേഷം സ്വര്‍ണ്ണവിലയിൽ വന്ന വൻ കുതിച്ചു ചാട്ടം ഈ വിലയിരുത്തൽ ശരിവയ്ക്കുന്നത് തന്നെയാണ്.

Published by:
user_57
First published:
March 22, 2021, 6:47 AM IST

This content was originally published here.

Rate:

0 out of 5 stars(0 ratings)

Subscribe to Our Newsletter

money for gold logo

Learn About Buying and Selling Gold for the Best Prices

Get the latest news and expert advice on Gold!

We don’t spam! Read our privacy policy for more info.

Leave a Reply

Related

Gold Price Talking Points:While many risk assets have enjoyed a strong start to the year, with even some micro or small…

Read more
Gold Price Forecast: XAU/USD bulls remain hopeful while above $1792 – Confluence Detector

Gold price is pressurizing daily lows below $1800, as the US dollar is holding onto its recent bounce across the board.…

Read more

Shutterstock.comSpot gold was up 0.3 per cent at $1,731.75 per ounce by 0300 GMT. US gold futures were up 0.4 per cent…

Read more

Share Great Content for Our Resource Section

About

MoneyForGold.com is a resource site created for those looking to sell their personal collection of gold - whether it’s jewelry, coins, bars, antiques, etc., anything made from gold can be sold for quick cash. We encourage visitors to signup and share quality “Money For Gold” resources.

Have a question or comment? Email us at: contact@moneyforgold.com

Navigation
MoneyForGold.com
50% Complete

Learn Where to Sell Your Gold for the Best Prices

Free 3-Minute, Practical Stories Delivered to You Everyday!
Buy, Sell, Invest in Gold Today!